Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിലെ ഫൊർദോ ആണവ നിലയം
    ഫൊർദോ ആണവനിലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും മാത്രമാണ് തകർന്നതെന്ന് ഇറാനിലെ ടെലിവിഷൻ, റേഡിയോ മാധ്യമങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ഫൊർദോ ആണവനിലയം അമേരിക്ക ആക്രമിക്കുമെന്ന കാര്യം മുൻകൂട്ടിക്കണ്ടിരുന്നുവെന്നും ഇന്നു നടന്ന വ്യോമാക്രമണത്തിൽ നിലയത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി ആണ് ‘എക്‌സി’ലൂടെ ഇക്കാര്യം അവകാശപ്പെട്ടത്. ഫൊർദോ ആണവനിലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും മാത്രമാണ് തകർന്നതെന്ന് ഇറാനിലെ ടെലിവിഷൻ, റേഡിയോ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

    ‘ഇറാന്റെ വീക്ഷണകോണിൽ പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. എത്രയോ രാത്രികളായി ഫൊർദോ നിലയത്തിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുൻകൂട്ടിക്കണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആക്രമണം ഉണ്ടായെങ്കിലും പരിഹരിക്കാൻ കഴിയാത്ത പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. രണ്ട് വ്യക്തമായ വസ്തുതകൾ ഉണ്ട്: ഒന്നാമതായി, ശാസ്ത്രവും അറിവും നശിപ്പിക്കാൻ കഴിയുന്നതല്ല. രണ്ട്, ചൂതാട്ടക്കാരൻ ഇത്തവണ സംശയലേശമന്യേ തോൽക്കും.’

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഹ്ദി മുഹമ്മദി കുറിച്ചു.

    از دید ایران اتفاق چندان عجیبی نیفتاده. ایران چند شب است که منتظر حمله به فردو است. سایت مدت هاست تخلیه شده و در حمله آسیب غیرقابل بازگشتی هم ندیده. دو چیز قطعی است: اول، دانش بمباران کردنی نیست و دوم، قمارباز این بار خواهد باخت.

    — Mahdi Mohammadi 🇮🇷 (@mmohammadii61) June 22, 2025

    ഇന്ന് പുലർച്ചെയാണ് അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ ഫൊർദോ അടക്കം ഇറാന്റെ മൂന്ന് ആണവ പദ്ധതികൾ ആക്രമിച്ചത്. ആക്രമണം വിജയകരമായിരുന്നുവെന്നും ‘ഫൊർദോ പോയി’ എന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തിനു ശേഷം അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയ്ക്കു പുറത്തുകടന്നതായും ട്രംപ് പറഞ്ഞു.

    ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    B2 Bombers Iran US attack
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version