സിഡ്‌നി – എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇറാന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നല്‍കിയതായി ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് വ്യക്തമാക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെ അവരുടെ ഹോട്ടലില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇറാന്‍ കളിക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. അവിടെ അവര്‍ ടോണി ബര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. അവരുടെ മാനുഷിക വിസ അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രി ബ്രിസ്ബേനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനിലേക്ക് തിരിച്ചയക്കുന്നതിന് പകരം കളിക്കാര്‍ക്ക് അഭയം നല്‍കണമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



