തെല്‍അവീവ് – ഇറാൻ്റെ മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് മധ്യ തെല്‍അവീവിലെ താമസസ്ഥലങ്ങൾക്കും വാണിജ്യ കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ടു. ഇതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍, നിരവധി മിസൈലുകള്‍ തടഞ്ഞിട്ടും ചില മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇസ്രായിലിലെ നഗരപ്രദേശങ്ങളില്‍ എത്തുന്നത് പ്രതിരോധ സേനയെ ആശങ്കയിലാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



