Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    • യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    • ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെല്‍അവീവിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സൈനിക താവളമായ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി സ്ഥലങ്ങള്‍ തകര്‍ന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ ഫലമായി തെല്‍അവീവിലും ഹൈഫയിലും നിരവധി സ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ തീപിടുത്തമുണ്ടായതായി അഗ്‌നിശമന സേന റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായിലിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ നൂതന രീതികള്‍, വിവരസാങ്കേതികവിദ്യ, നൂതന ഉപകരണങ്ങള്‍ എന്നിവ ആക്രമണത്തിന് ഉപയോഗിച്ചു. അമേരിക്കന്‍ പിന്തുണയും ശത്രുവിന്റെ കൈവശം ആധുനിക പ്രതിരോധ സാങ്കേതികവിദ്യകളും ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ മിസൈലുകള്‍ വിജയകരമായി ലക്ഷ്യത്തിലെത്തി – റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.


    ഇസ്രായിലിലെ ഹൈഫാ തുറമുഖത്തെ പശ്ചാത്തല സൗകര്യങ്ങള്‍ക്കു നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തുറമുഖത്തിനടുത്തുള്ള പവര്‍ പ്ലാന്റില്‍ തീപിടുത്തം കണ്ടെത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പനിയായ ആംബ്രി പറഞ്ഞു. ഇസ്രായില്‍ സൈന്യം മിസൈല്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായും തുടര്‍ന്ന് രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ തുറമുഖത്തില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷിച്ചതായും കമ്പനി കൂട്ടിച്ചേര്‍ത്തു. തെല്‍അവീവിനടുത്തുള്ള നെവാറ്റിം വ്യോമതാവളത്തിലും ഇറാന്‍ മിസൈലുകള്‍ പതിച്ചു. വ്യോമതാവളത്തിനു നേരെ നാലു തവണ നേരിട്ട് മിസൈല്‍ ആക്രമണമുണ്ടായി. ഇതില്‍ മൂന്നെണ്ണം നഗരമധ്യത്തില്‍ പതിച്ചു.


    ഇന്നു രാവിലെ വിവിധ പ്രദേശങ്ങളില്‍ ഇറാന്റെ വലിയ തോതിലുള്ള ആക്രമണം കണ്ടെത്തിയതായും കുറഞ്ഞത് 100 റോക്കറ്റുകള്‍ ഇറാന്‍ വിക്ഷേപിച്ചതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഈ മിസൈലുകള്‍ തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാന്‍ മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങളെ വിജയകരമായി മറികടന്നതിന്റെ ഫലമായി വടക്കന്‍, മധ്യ ഇസ്രായിലിലെ നിരവധി പ്രദേശങ്ങളില്‍ വ്യാപകമായ നാശം സംഭവിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫാ, ഏക്കര്‍, വെസ്റ്റേണ്‍ ഗലീലി, ഹൈഫാ ബേ, ലോവര്‍ ഗലീലി, ടിബീരിയാസ് എന്നീ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങി. നിലവിലെ ഇറാന്‍ ആക്രമണം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമാമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വടക്ക് ഗലീലി മുതല്‍ തെക്ക് എയ്ലാത്ത് വരെ മുന്നറിയിപ്പ് സൈറനുകള്‍ മുഴങ്ങി.


    തെല്‍അവീവിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സൈനിക താവളമായ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കും. നൂതന എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യോമതാവളത്തില്‍ നേരിട്ട് മിസൈല്‍ ആക്രമണങ്ങളുണ്ടായി. വ്യോമതാവളത്തിലുണ്ടായ നാശനഷ്ടങ്ങളുടെയോ നഷ്ടങ്ങളുടെയോ വ്യാപ്തിയെ കുറിച്ച് ഇസ്രായില്‍ സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെ ഇറാനില്‍ നിന്ന് ഇസ്രായിലിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ അറേബ്യന്‍ ഉള്‍ക്കടലിന്റെ വ്യോമാതിര്‍ത്തിയിലൂടെ കുവൈത്ത് ടവേഴ്സ് പ്രദേശത്തിന് സമീപം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കുവൈത്തികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    F35 Iran attack
    Latest News
    ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    05/03/2026
    യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version