തെഹ്‌റാന്‍ – ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടതായി ഇറാന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ഗാമിയായ അസീസ് നസീര്‍സാദേ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് മാജിദ് ഇബ്‌നു അല്‍റെസ പ്രതിരോധ മന്ത്രിയായി നിയമിതനായത്. തെഹ്റാനില്‍ മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറെ ലക്ഷ്യമിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. നിയമനത്തിന് തൊട്ടുപിന്നാലെ പുതിയ ഇറാന്‍ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടതായി ഇസ്രായേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



