Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    • നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    • ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    • ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    • ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇസ്രായേലിൽ ഉടനീളം അപകട സൈറൺ, ഇസ്രായിൽ സൈനിക താവളം ആക്രമിച്ച് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/04/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിൽ, യു.എസ്, യു.കെ, ജോർദാൻ സേനകൾ വെടിവെച്ചു വീഴ്ത്തുമ്പോഴും ഇസ്രായിലിൽ ഉടനീളം വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങുന്നു. ടെൽ അവീവ്, ജെറൂസലേം എന്നിവടങ്ങളിലെല്ലാം അപകടമുന്നറിയിപ്പ് അറിയിച്ച് സൈറൺ മുഴങ്ങുകയാണ്.

    സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ ആവർത്തിച്ചു. ഇസ്രായിൽ പാർലമെന്റായ നെസെറ്റിന് മുകളിലൂടെ ഇറാൻ വിക്ഷേപിച്ച മിസൈൽ പറക്കുന്നതും ഇസ്രായിൽ അതിനെ പ്രതിരോധിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    תיעוד מדהים של יירוטים מעל הכנסת ובשמי ירושלים

    צילום: אלחנן גולדברג pic.twitter.com/xyZKm4dhWB

    — אברהם גרינצייג (@avigrin10) April 13, 2024

    ഇസ്രായിലിന് നേരെ 200 ലധികം പ്രൊജക്‌ടൈലുകൾ ഇറാൻ വിക്ഷേപിച്ചതായും അവയിൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും ഇസ്രായിൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

    “നിരവധി ഇറാനിയൻ മിസൈലുകൾ ഇസ്രായിൽ പ്രദേശത്തിനകത്ത് വീണു, ഒരു സൈനിക താവളത്തിനും നാശനഷ്ടമുണ്ടായിട്ടില്ല. ഒരു ചെറിയ പെൺകുട്ടിക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം തുടരുകയാണെന്നും പ്രതിരോധിക്കാൻ “പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നുവെന്നും ഹഗാരി വ്യക്തമാക്കി. 

    അതിനിടെ, ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളിൽ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ സുരക്ഷാ കൗൺസിൽ പ്രസിഡന്റി കത്തെഴുതി.

    “ഇറാൻ ആക്രമണം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്, ഇറാനെതിരെ ശക്തമായ നടപടിയെടുക്കാൻ കൗൺസിൽ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എർദാൻ കത്തിൽ പറഞ്ഞു.

    മേഖലയിലെ “സൈനിക വർദ്ധനവ്” സംബന്ധിച്ച് സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധവും ആക്രമണവും ഒഴിവാക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്നും സൗദി വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഘർഷം വ്യാപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

    അതേസമയം, കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെയും അവരുടെ വീടുകൾക്കെതിരെയും ആക്രമണം തുടരുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel War
    Latest News
    പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    13/05/2025
    നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    13/05/2025
    ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    13/05/2025
    ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    13/05/2025
    ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.