മസ്കത്ത് – ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് വിവിധ രാജ്യക്കാരായ 47 വിദേശ യുവതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
21 ഈജിപ്ഷ്യന്‍ യുവതികളും 10 ഇറാന് യുവതികളും എട്ടു പാക്കിസ്ഥാനി സ്ത്രീകളും നാലു തായ്ലന്റുകാരികളും രണ്ടു ഉസ്ബെക്കിസ്ഥാന്കാരികളും രണ്ടു മൊറോക്കൊക്കാരികളുമാണ് അറസ്റ്റിലായത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒമാനി പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അനാശാസ്യ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് 10 ദിവസം മുതല്‍ മൂന്നു മാസം വരെ തടവും 100 ഒമാനി റിയാല്‍ മുതല്‍ 300 ഒമാനി റിയാല്‍ വരെ പിഴയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group