ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം മറവുചെയ്തു. സംസ്കാര ചടങ്ങുകൾ അവസാനിച്ചതായി ഇറാൻ സ്റ്റേറ്റ് ടി.വി അറിയിച്ചു. തബ്രിസ്, കോം, ടെഹ്‌റാൻ, ബിർജന്ദ് നഗരങ്ങളിൽ നടന്ന വിലാപയാത്രക്ക് ശേഷമാണ് മൃതദേഹം മറവുചെയ്തത്. ലക്ഷങ്ങൾ അദ്ദേഹത്തിൻ്റെ ജന്മനാടായ മഷ്‌ഹദിൽ വിലാപയാത്രയിൽ പങ്കെടുത്തു.
റെയ്സി ജനിച്ച വടക്കുകിഴക്കൻ ഇറാനിലെ രണ്ടാമത്തെ നഗരമായ മഷാദിൻ്റെ പ്രധാന തെരുവുകളിൽ ജനം കൂട്ടംകൂടി നിന്നു. ചിലർ റായ്‌സിയെ “യുദ്ധഭൂമിയിലെ മനുഷ്യൻ” എന്ന് വിശേഷിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചിരുന്നു.
അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്നതിനിടെ ഹെലികോപ്റ്റർ തകർന്നാണ് റെയ്സിയും സഹപ്രവർത്തകരും മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group