ബെയ്റൂത്ത്- ലെബനോണിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായിലിലേക്ക് ഹിസ്ബുല്ലയുടെ വ്യോമാക്രമണം. ആക്രമണം ഇസ്രായിലിൽ വ്യാപക നാശം വിതച്ചതായാണ് റിപ്പോർട്ട്. നേരത്തെ ഇസ്രായിലിന്റെ ആക്രമണത്തിൽ 29 പേർ ലെബനോണിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഹിസ്ബുല്ല നൽകിയത്.
ഹിസ്ബുല്ലയുടെ ആക്രമണത്തിൽ ടെൽ അവീവിന് സമീപം കെട്ടിടം തകർന്നു. ടെൽ അവീവിലെയും സമീപത്തെയും രണ്ട് സൈനിക കേന്ദ്രങ്ങളിൽ ഹിസ്ബുല്ലയുടെ മിസൈലുകൾ പതിച്ചു. ടെൽ അവീവിൻ്റെ കിഴക്കൻ ഭാഗത്തുള്ള പെറ്റാടിക്‌വ പ്രദേശത്ത് ഒന്നിലധികം സ്ഥലത്ത് ആക്രമണം നടന്നതായും നിരവധി പേർക്ക് നിസാര പരിക്കേറ്റതായും ഇസ്രായിൽ പോലീസ് പറഞ്ഞു. പെറ്റാ ടിക്വയിൽ റോക്കറ്റ് ആക്രമണത്തിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു. മെഡിക്കൽ സർവീസ് വാഹനങ്ങൾക്കും തീപ്പിടിച്ചു.
ഇസ്രായേലിന് നേരെ 170 റോക്കറ്റുകൾ ഹിസ്ബുല്ല തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം (ഐഡിഎഫ്) പറഞ്ഞു, അതിൽ പലതും തടഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രായേലി നഗരമായ നഹാരിയയിലെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ പ്രൊജക്‌ടൈൽ പതിച്ചു പൊട്ടിത്തെറിച്ചു.അതിനിടെ, ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ ഇസ്രായിലി എംബസിക്കു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സായുധധാരി കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമ്മാനിലെ അല്‍റാബിയ പ്രദേശത്ത് ഇസ്രായിലി എംബസിക്കു സമീപം പട്രോള്‍ പോലീസ് വാഹനത്തിനു നേരെ ആയുധധാരി വെടിവെപ്പ് നടത്തുകയായിരുന്നു. അക്രമിയുടെ സ്ഥാനം നിര്‍ണയിച്ച് സുരക്ഷാ സൈനികര്‍ സ്ഥലത്തെത്തിയതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സൈനികര്‍ പിന്തുടര്‍ന്ന് വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെടുകയായിരുന്നു. ഓപ്പറേഷനിടെ മൂന്നു സുരക്ഷാ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നെന്ന് ജോര്‍ദാന്‍ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരക്ഷാ സൈനികര്‍ക്കു നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും ജോര്‍ദാന്‍ ഗവണ്‍മെന്റ് വക്താവുമായ മുഹമ്മദ് അല്‍മോമനി പറഞ്ഞു. വെടിയൊച്ച കേട്ട ശേഷം ഇസ്രായില്‍ എംബസി പരിസരത്ത് ജോര്‍ദാന്‍ പോലീസ് കനത്ത സുരക്ഷാ വലയം തീര്‍ത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ് കേട്ടയുടന്‍ പ്രദേശത്ത് പോലീസ് കാറുകളും ആംബുലന്‍സുകളും കുതിച്ചെത്തി. പ്രദേശവാസികളോട് വീടുകളില്‍ കഴിയാന്‍ ആവശ്യപ്പെട്ട പോലീസ്, വെടിവെപ്പ് നടത്തിയവര്‍ക്കു വേണ്ടി പ്രദേശത്ത് തിരച്ചില്‍ നടത്തിയതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
സാധാരണയില്‍ ഇസ്രായില്‍ വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായതിനാല്‍ അല്‍റാബിയ ഡിസ്ട്രിക്ടില്‍ ഇസ്രായിലി എംബസിക്കു സമീപമുള്ള പ്രദേശത്ത് കടുത്ത സുരക്ഷാ ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗാസ യുദ്ധം കാരണം ഇസ്രായില്‍ വിരുദ്ധ വികാരം വര്‍ധിച്ചുവരുന്നതിനിടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമാധാന പ്രകടനങ്ങള്‍ക്ക് ജോര്‍ദാന്‍ നേരത്തെ സാക്ഷ്യം വഹിച്ചിരുന്നു.