ടഹ്‌റാന്‍- കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇ്ര്രബാഹീം റഈസി, വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. അസര്‍ബൈജാനിനും ഇറാനിനും ഇടയിലുള്ള ആറാസ് നദിയിലെ ഡാം ഉദ്ഘാടനം ചെയ്തതിന് ശേഷം ടഹ്‌റാനിലേക്ക് ഹെലികോപ്റ്ററില്‍ മടങ്ങവെ ഇന്നലെ വൈകുന്നേരമാണ് പ്രസിഡന്റ് അടക്കം ഒമ്പത് പ്രമുഖര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.
മൂടല്‍മഞ്ഞും കാറ്റും നിറഞ്ഞ പ്രതികൂല കാലാവസ്ഥയില്‍ ജല്‍ഫാ മലമുകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പത്തംഗ രക്ഷാപ്രവര്‍ത്തകരാണ് ഔസി മലയിലെ അര്‍സബാന്‍ കാടുകളില്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ 12 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കും പുറമെ അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്മതി, തബ്രീസ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അലി അല്‍ഹാശിം എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group