Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവമരണ പോരാട്ടം
    • കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    • സൗദിയിൽ പരിസ്ഥിതി മലിനീകരണം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സാലെഹ് അൽ-ജഫറവി- ഗാസയുടെ ഹൃദയമിടിപ്പ്, നിലച്ചിട്ടും ഓർമ്മയിലെ നക്ഷത്ര തിളക്കം
    • ഭിന്നശേഷി ലോകത്തിന് കൈത്താങ്ങായി ഐ.ഐ.പി.ഡി; ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി 6-ന് ഒമാനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ ഗൂഗിള്‍ എ.ഐ ഹബ്ബ് ഇന്ത്യയില്‍; ധാരണാപത്രം ഒപ്പുവെച്ചു

    സുന്ദര്‍പിച്ചൈയും മോദിയും കൂടിക്കാഴ്ച നടത്തി. ഗുഗിള്‍ എ.ഐ ഹബ്ബ് അദാനികോണക്സ്, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ച്‌
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫോട്ടോ- (ഇടത്തുനിന്ന് വലത്തോട്ട്): ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കപ്പാസിറ്റി വൈസ് പ്രസിഡന്റ് ബികാഷ് കോലി; കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്; കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ലോകേഷ്; ഗൂഗിള്‍ ക്ലൗഡ് സിഇഒ ശ്രീ തോമസ് കുര്യന്‍ എന്നിവര്‍. ഫോട്ടോ: ഗൂഗിള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ ഗൂഗിള്‍ എ.ഐ ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട് സര്‍ക്കാരും ഗൂഗിളും. ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനുളള ധാരണാപത്രമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റേയും ഗൂഗിളിന്റേയും പ്രതിനിധികള്‍ കൈമാറിയത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ധനകാര്യ-കോര്‍പ്പറേറ്റ് കാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ആര്‍ടിജി, എച്ച്ആര്‍ഡി മന്ത്രി ലോകേഷ്, ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യന്‍, ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കപ്പാസിറ്റി വൈസ് പ്രസിഡന്റ് ബികാഷ് കോലി എന്നിവരാണ് ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തത്.

    Great to speak with India PM @narendramodi @OfficialINDIAai to share our plans for the first-ever Google AI hub in Visakhapatnam, a landmark development.

    This hub combines gigawatt-scale compute capacity, a new international subsea gateway, and large-scale energy infrastructure.…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Sundar Pichai (@sundarpichai) October 14, 2025

    15 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് എ ഐ ഹബ്ബ് നിലവില്‍ വരിക. അദാനികോണക്സ്, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ചാണ് ഹബ്ബിന്റെ പ്രവര്‍ത്തനം. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രയോജനപ്പെടുമെന്ന് മാത്രമല്ല വിശാഖപട്ടണം എ ഐ ഹബ്ബ് ഒരു ആഗോള സാങ്കേതിക ബിസിനസ്സ് ഹബ്ബായി മാറുകയും ചെയ്യും. ഗിഗാവാട്ട്-സ്‌കെയില്‍ കമ്പ്യൂട്ട്, പുതിയ അന്താരാഷ്ട്ര സമുദ്രാന്തര ഗേറ്റ്വേ, വലിയ തോതിലുള്ള ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ സവിശേഷതകള്‍.

    ഗിഗാവാട്ട്-സ്‌കെയില്‍ കമ്പ്യൂട്ട് ശേഷിയോടെയുള്ള ഡാറ്റാ സെന്റര്‍ ക്യാമ്പസ് ഉള്‍പ്പെടുന്നതാവും ഹബ്ബ്. സെര്‍ച്ച്, യൂട്യൂബ്, വര്‍ക്ക്സ്പെയ്സ് തുടങ്ങിയ ആഗോള ഗൂഗിള്‍ സേവനങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് സജ്ജീകരണം. ബിസിനസുകള്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുത്താനുതകുംവിധം ഉയര്‍ന്ന സജ്ജീകരണവും കൂടാതെ കുറഞ്ഞ ലേറ്റന്‍സി സേവനങ്ങളും ലഭ്യമാവും. വന്‍കിട സംരംഭങ്ങള്‍ക്ക് മാത്രമല്ല നൂതന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ അവരുടെ സ്വന്തം എ.ഐ പവര്‍ സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്നതിനും സ്‌കെയില്‍ ചെയ്യുന്നതിനും ആവശ്യമായ വിശ്വസനീയവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും. കൂടാതെ ആത്യന്തികമായി നിര്‍മ്മിത ബുദ്ധി നയിക്കുന്ന ഭാവി ലോകത്തിന് ആഗോള തലത്തില്‍ തന്നെ നേതൃപരമായി ഇന്ത്യയെ മാറ്റാനും ഈ ഹബ്ബ് ഉപകരിക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ നിരീക്ഷണം.

    അതിനിടെ എ.ഐ ഹബ്ബിനെക്കുറിച്ചുള്ള പദ്ധതികള്‍ സംബന്ധിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘വിശാഖപട്ടണത്തെ ആദ്യത്തെ ഗൂഗിള്‍ എഐ ഹബ്ബിനായുള്ള പദ്ധതികള്‍ പങ്കുവെക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത്. ഏറെ സന്തോഷമുണ്ട്. ഇത് വികസനത്തിന്റെ നാഴികക്കല്ലായി മാറും.”- സുന്ദര്‍ പിച്ചൈ തന്റെ എക്‌സില്‍ പങ്കുവെച്ചു. ധാരണാപത്രം കൈമാറല്‍ ചടങ്ങിന് ശേഷമായിരുന്നു പിച്ചൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Andra Pradesh Google Google Cloud GoogleAI GoogleAI Hub In India
    Latest News
    ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവമരണ പോരാട്ടം
    14/10/2025
    കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    14/10/2025
    സൗദിയിൽ പരിസ്ഥിതി മലിനീകരണം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    14/10/2025
    സാലെഹ് അൽ-ജഫറവി- ഗാസയുടെ ഹൃദയമിടിപ്പ്, നിലച്ചിട്ടും ഓർമ്മയിലെ നക്ഷത്ര തിളക്കം
    14/10/2025
    ഭിന്നശേഷി ലോകത്തിന് കൈത്താങ്ങായി ഐ.ഐ.പി.ഡി; ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി 6-ന് ഒമാനിൽ
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.