മാഡ്രിഡ് – ഗാസക്ക് പിന്തുണയുമായി യൂറോപ്യൻ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. റോം, ബാഴ്സലോണ, മാഡ്രിഡ് അടക്കമുള്ള നിരവധി യൂറോപ്യൻ നഗരങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം നടന്നത്.യുദ്ധം അവസാനിപ്പിക്കണമെന്നും ഗാസയിലേക്ക് സഹായവസ്തുക്കളുമായി പോകുന്നതിനിടെ ഇസ്രായില്‍ പിടികൂടിയ ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില ബോട്ടുകളിലെ പ്രവര്‍ത്തകരുടെ മോചനം എന്നിവയെല്ലാമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ ലണ്ടനിലും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വ്യാഴാഴ്ച മാഞ്ചസ്റ്റർ ഉണ്ടായ ആക്രമണത്തിന് ശേഷം പ്രകടനം നടത്തരുതെന്ന ബ്രിട്ടീഷ് സർക്കാറിന്റെ ആഹ്വാനം വകവെക്കാതെയാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. അയർലാൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലും ഗാസക്ക് വേണ്ടിയുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.
ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രതിഷേധമായിരുന്നു റോമിൽ നടന്നത്.
വംശഹത്യ നിര്‍ത്തുക എന്ന മുദ്രാവാക്യത്തോടെ അരങ്ങേറിയ ഈ
പ്രതിഷേധം ലോകശ്രദ്ധ പിടിച്ചു പറ്റി. വൈകുന്നേരത്തോടെ, പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കുപ്പിയും, പടക്കങ്ങളും എല്ലാം എറിഞ്ഞതോടെയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. പ്രതിരോധത്തിനായി പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇസ്രായില്‍
ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ല പിടിച്ചെടുത്ത ശേഷം ഇറ്റലിയുടെ പല പ്രദേശങ്ങളിലും പ്രകടനങ്ങൾ നടന്നു വരികയാണ്.
സ്പെയിൻ തലസ്ഥാനമായ മാഡ്രിഡില്‍ 92,000 പേര്‍ പങ്കെടുത്ത പ്രകടനത്തിനും സാക്ഷ്യം വഹിച്ചു. വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. നമ്മുടെ ജീവൻ അപകടത്തിൽ അല്ലെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി പോരാടണമെന്ന് 19 കാരനായ വിദ്യാര്‍ഥി മാര്‍ക്കോസ് ബഗാഡിസബാല്‍ അഭ്യർത്ഥിച്ചു.
ബാഴ്സലോണയില്‍ നടന്ന പ്രതിഷേധത്തിൽ ഏകദേശം 70,000 ജനങ്ങളാണ് പങ്കെടുത്തത്. ഫലസ്തീൻ ജനതയ്ക്ക് ഇങ്ങനെ മാത്രമേ പിന്തുണ നൽകാൻ കഴിയുകയുള്ളൂ അതിനാൽ തന്നെ ലോകം മുഴുവൻ ഐക്യദാർഢ്യത്തോടെ അണിനിരക്കുന്നണ്ടെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപകന്‍ ജോര്‍ഡി ബാസ് പറഞ്ഞു.
ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയില്‍ ഏകദേശം 50 സ്പാനിഷ് പൗരന്മാർ ഉണ്ടെന്നും ഇവർ വ്യക്തമാക്കി.
ഇസ്രായിൽ ഗാസയിൽ രണ്ടു വർഷം മുമ്പ് ആക്രമണം തുടങ്ങിയ മുതൽ തന്നെ ഫലസ്തീനിന് പിന്തുണയുമായി പിന്തുണയുമായി എത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ. റഷ്യയെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കിയതുപോലെ ഇസ്രായിലിനെയും വിലക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫ്രാൻസിന്റെ വിവിധ നഗരങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഗാസക്കുള്ള സഹായം പിന്തുണക്കുന്ന ഇവർ ഇസ്രായിലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണനനോട് ആവശ്യപ്പെട്ടു. 10000 കണക്കിന് ജനങ്ങൾ പങ്കെടുത്ത ഈ പ്രതിഷേധത്തിൽ “ഫ്‌ളോട്ടില്ല നീണാള്‍ വാഴട്ടെ, ഗാസ, പാരീസ് നിങ്ങളോടൊപ്പമുണ്ട് ” എന്ന രീതിയിലുള്ള മുദ്രാവാക്യവും
വിളിച്ചു. ഗാസ സ്വതന്ത്രമാകുന്നതുവരെ ഞങ്ങള്‍ ഫ്‌ളോട്ടില്ല അയച്ചുകൊണ്ടിരിക്കുമെന്നും സംഘത്തിന്റെ വക്താവ് ഹെലീന്‍ കൊറോണ്‍ അറിയിച്ചു.