ഗാസ സിറ്റി – ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. പോലീസ് വാഹനം ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായില്‍ സൈന്യവും ഹമാസും പരസ്പരം ആരോപിക്കുന്നു.
ഗാസ മുനമ്പിലെ വീണ്ടെടുക്കല്‍, പുനര്‍നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഏകദേശം 7,140 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ലോകബാങ്കുമായി സഹകരിച്ച് നടത്തിയ സംയുക്ത വിലയിരുത്തല്‍ കണക്കാക്കുന്നു.




