വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽ നിന്ന് വേർതിരിക്കുന്ന 3,400 ജൂത കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള ഇ-1 പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ പരാമർശിച്ച്, ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പ്രവൃത്തികളിലൂടെ മായ്ക്കപ്പെടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു.
ഫലസ്തീൻ ദേശീയ ബാസ്‌കറ്റ്ബോൾ ടീമിലെ മുൻ താരവും ഗാസയിലെ പ്രമുഖ ബാസ്‌കറ്റ്ബോൾ താരങ്ങളിലൊരാളുമായ മുഹമ്മദ് ശഅലാൻ (40) ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.