ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്റെ ആദ്യ ഘട്ടം ആരംഭിച്ചതിന് പിന്നാലെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ അവതരിപ്പിച്ച വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു.