2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ മിന്നലാക്രമണത്തോടെ ആരംഭിച്ച ഗാസ യുദ്ധം 22 മാസം പിന്നിടുമ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (IDF) കനത്ത മനുഷ്യ-ഭൗതിക നഷ്ടം വരുത്തുന്നു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.