ഗാസ– ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍സഹ്‌റായില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം നുസൈറാത്തിലെ അല്‍ഔദ ആശുപത്രിയില്‍ എത്തിച്ചു. അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റയാളെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുജാഇയ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടതായും ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ വെടി നിർത്തൽ കരാറിന് ശേഷവും ഇസ്രായിൽ തുടരുന്ന ആക്രമണത്തിൽ ഏകദേശം 200ലധികം പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



