ഗാസ സിറ്റി– ഇസ്രായിൽ ഉപരോധവും വെടിനിർത്തൽ കരാർ ലംഘനങ്ങളും തുടരുന്നതിനിടെ ഗാസ മുനമ്പിൽ അതിശൈത്യം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. ശൈത്യകാലം ആരംഭിച്ചതിനുശേഷം തണുപ്പ് താങ്ങാനാവാതെ ഇതുവരെ പത്ത് കുട്ടികൾ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഏറ്റവും ഒടുവിലായി മൂന്ന് മാസം പ്രായമുള്ള അലി അബു സൗർ എന്ന കുഞ്ഞാണ് അൽ-അഖ്സ രക്തസാക്ഷി ആശുപത്രിയിൽ തണുപ്പ് മൂലം മരണപ്പെട്ടത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



