റോം – ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്. യുദ്ധത്തില്‍ ഇസ്രായിലിന് പിന്തുണ നൽകിയ അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ എന്നിവ അടക്കമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുക മാത്രമല്ല ചെയ്തത് , വ്യാപാര ബന്ധം നിലനിർത്തിയതിലൂടെ യുദ്ധം മൂലം ലാഭമുണ്ടാക്കിയെന്നും അല്‍ബനീസ് പറഞ്ഞു.
ഇസ്രായില്‍ ആക്രമങ്ങൾ തുടരുമെന്നും പ്രധാന ലക്ഷ്യം അറബ് മേഖലയിലെ പ്രദേശങ്ങൾ പിടിച്ചെടുക്കലാണെന്നും അല്‍ബനീസ് ആരോപിച്ചു .
ഇസ്രായിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ശ്വസിക്കുന്നത് പോലെയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷത്തോളം പേരെ ഗാസയിൽ നിന്നും കാണാതായിട്ടുണ്ടെന്നും നിന്ന് ഒഴിഞ്ഞു മാറാൻ ഇസ്രായിൽ ശ്രമിക്കുന്നത്. ഇസ്രായിലിലെ 80 ശതമാനം ജനങ്ങളും ഈ വംശഹത്യ പിന്തുണക്കുന്നു എന്നത് രോഗത്തിന് തുല്യമാണെന്നും ഫ്രാന്‍സെസ്‌ക കൂട്ടിച്ചേർത്തു. മാധ്യമങ്ങള്‍, സൈനിക വ്യവസായങ്ങള്‍, സ്വകാര്യ മേഖല കമ്പനികൾ ഇസ്രായിൽ ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെയും ഇവർ വിമർശിച്ചു.