Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • വേങ്ങര സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
    • സുഡാനിലെ വേൾഡ് ഫുഡ് പ്രോഗ്രാം ട്രക്കുകൾക്ക് നേരെ ആക്രമണം; അപലപിച്ച് ബഹ്‌റൈൻ
    • ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    • രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    • മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    തുരങ്കമുണ്ടോ എന്ന് നോക്കാൻ കയറി, പൊട്ടിത്തെറിച്ചു; ഗാസയിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു

    പത്തോളം പേരടങ്ങുന്ന ഇസ്രായിൽ സൈനിക സംഘം ഖാൻ യൂനുസിലെ ബനീ സുഹൈല ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തുരങ്കമുണ്ടോ എന്ന് പരിശോധിക്കാൻ കയറിയതായിരുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 World Israel Latest Palestine Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സെർജന്റ് മേജർ ചെൻ ഗ്രോസ് (33), സ്റ്റാഫ് സർജന്റ് യോവ് റേവർ (19) എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈന്യം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ സിറ്റി: തെക്കൻ ഗായസിലെ ഖാൻ യൂനുസിൽ കെട്ടിടത്തിനകത്തുണ്ടായ സ്‌ഫോടനത്തിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. മഗ്ലാൻ കമാൻഡോ യൂണിറ്റിലെ സെർജന്റ് മേജർ ചെൻ ഗ്രോസ് (33), യഹാലോം കോംബാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ സ്റ്റാഫ് സർജന്റ് യോവ് റേവർ (19) എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. അഞ്ചു പേർക്ക് പരിക്കുമുണ്ട്.

    സംഭവത്തിൽ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡണ്ട് ഇസാക് ഹെർസോഗ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. യുദ്ധത്തിന് നൽകേണ്ടിവരുന്ന വലുതാണെന്നും കൊല്ലപ്പെട്ടവരുടെ പേരുകൾ എന്നെന്നും നിലനിൽക്കുമെന്നും ഹെർസോഗ് പറഞ്ഞു. അതേസമയം, ഇസ്രായിലിനെതിരായ ‘ദാവൂദിന്റെ കല്ലുകൾ’ എന്ന പ്രതിരോധം തുടരുമെന്ന് ഹമാസ് വ്യക്തമാക്കി: ‘സ്വന്തം മക്കളെ ശവപ്പെട്ടിയിൽ സ്വീകരിക്കാൻ ആഗ്രഹമില്ലെങ്കിൽ യുദ്ധം നിർത്താൻ തങ്ങളുടെ ഭരണകൂടത്തോട് ആവശ്യപ്പെടുകയല്ലാതെ ശത്രുജനങ്ങൾക്കു വേറെ വഴിയില്ല’ – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അംഗങ്ങളായ പത്തോളം പേർ ഖാൻ യൂനുസിലെ ബനീ സുഹൈല ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തുരങ്കമുണ്ടോ എന്ന് പരിശോധിക്കാൻ കയറിയതായിരുന്നു. സംഘം അകത്ത് പ്രവേശിച്ചതും ഹമാസ് സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും കെട്ടിടം ഇവർക്കുമേൽ തകർന്നുവീഴുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

    ഹമാസ് പോരാളികൾ ഒളിച്ചിരിക്കുന്ന തുരങ്കങ്ങൾ കണ്ടെത്താൻ കെട്ടിടങ്ങൾക്കകത്ത് കയറിനോക്കുകയല്ലാതെ വഴിയില്ലെന്നും അപകടമില്ലാതെ ഈ ജോലി എങ്ങനെ ചെയ്യാമെന്ന കാര്യം പഠിച്ചുവരികയാണെന്നും സൈനിക വക്താവ് ബ്രിഗേഡയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു.

    ഒരാഴ്ച മുമ്പ് ഇസ്രായിലി സൈനികർ സഞ്ചരിച്ച ഹമ്മർ വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കളും ആന്റി ടാങ്ക് മിസൈലും ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    സർജന്റുമാരായ ലിയോർ സ്റ്റീൻബർഗ് (20), ഒഫെക് ബർഹന (20), ഒമർ വാൻ ഗെൽദർ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വഴിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് വാഹനം മറിയുകയും പിന്നാലെ വാഹനത്തിനു നേരെ പോരാളികൾ ആന്റി ടാങ്ക് മിസൈൽ തൊടുക്കുകയും ചെയ്യുകയായിരുന്നു. മൂന്നു സൈനികർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Armymen Killed ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു
    Latest News
    വേങ്ങര സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
    23/08/2025
    സുഡാനിലെ വേൾഡ് ഫുഡ് പ്രോഗ്രാം ട്രക്കുകൾക്ക് നേരെ ആക്രമണം; അപലപിച്ച് ബഹ്‌റൈൻ
    23/08/2025
    ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    23/08/2025
    രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    23/08/2025
    മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version