തെഹ്റാൻ- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്റെ നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കളാണെന്ന് വിളിച്ച് ഇറാനിലെ ഷിയാ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ഫത്വ പുറപ്പെടുവിച്ചു. ഇരുവർക്കുമെതിരെ ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഒന്നിക്കണമെന്നും ഇവരെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്നും ഫത്വ ആഹ്വാനം ചെയ്തു.
ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്. ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് മെഹറബ്.
ജൂൺ 13 ന് തുടങ്ങി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തെ തുടർന്നാണ് ഫത്വ വന്നത്, ഇസ്രായേൽ ഇറാനിൽ ബോംബാക്രമണം നടത്തി, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത സൈനിക കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇസ്രായേൽ നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് തെഹ്റാൻ പ്രതികരിച്ചത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക ഇസ്രായേൽ സേനയുമായി ചേരുകയും ചെയ്തു.