മേരിലാന്റ്: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് യുഎസിലെ മുന്‍ അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്. 32 കാരിയായ മെലിസ കര്ട്ടിസിനെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെയാണ് ഇവര്‍ പീഡനത്തിനിരയാക്കിയത്.
നേരത്തെ ഇവര്‍ ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. ഇവിടെ പഠിപ്പിക്കുന്ന സമയത്താണ് പീഡനം നടന്നത്. ലൈംഗിക കുറ്റവാളിയെന്ന് കോടതി ഇവരെ വിശേഷിപ്പിച്ചു. 2015 മുതല്‍ ഇവര്‍ തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് മദ്യവും മയക്കുമരുന്നും പലതവണ നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനം നടത്തിയത്.
നിരവധി തവണ കുട്ടിയെയും മെലിസ കര്‍ട്ടിസിനെയും ഒരുമിച്ച് കണ്ടതായി കോടതി കണ്ടെത്തി. 2023ലാണ് പരാതി ലഭിച്ചത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.