കയ്‌റോ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ചര്‍ച്ച നടത്തി. കയ്റോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചാണ് അബ്ദുല്‍ഫത്താഹ് അല്‍സീസി സൗദി വിദേശ മന്ത്രിയെ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഈജിപ്തിലെ സൗദി അംബാസഡര്‍ സ്വാലിഹ് ബിന്‍ ഈദ് അല്‍ഹുസൈനി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമായില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



