ജിദ്ദ – വൈദ്യുതി ഉപയോഗം കുറക്കാന്‍ ശ്രമിച്ച് ഈജിപ്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ജൂലൈ ഒന്നു രാത്രി പത്തു മണിക്ക് അടക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാറിന് നീക്കമുള്ളതായി ഈജിപ്ഷ്യന്‍ എം.പിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മുസ്തഫ ബകരി പറഞ്ഞു. പ്രസിഡന്റിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതെന്നാണ് വിവരമെന്ന് മുസ്തഫ ബകരി ട്വീറ്റ് ചെയ്തു.
ഇതിനു പകരം പകല്‍ സമയത്ത് നിശ്ചിത സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്ന കാര്യം നിലവില്‍ മന്ത്രിസഭ പഠിക്കുന്നുണ്ട്.രാത്രിയില്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരുവിധ നിയന്ത്രണങ്ങളുമുണ്ടാകില്ലെന്നും മുസ്തഫ ബകരി പറഞ്ഞു. വൈദ്യുതി ഉപയോഗം കുറക്കാന്‍ ശ്രമിച്ച് അടുത്ത മാസാദ്യം മുതല്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും വ്യാപാര സ്ഥാപനങ്ങള്‍ രാത്രി പത്തു മണിക്ക് അടക്കല്‍ നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി നേരത്തെ അറിയിച്ചിരുന്നു.