വാഷിംഗ്ടണ്‍ -കടുത്ത ഉപരോധം മൂലം പട്ടിണിയിലായ ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ ഗാസയിലേക്ക് പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ തുനീഷ്യൻ തീരത്ത് ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതായി യു.എസ്. ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ഇസ്രായില്‍ സൈന്യം അന്തര്‍വാഹിനിയില്‍ നിന്ന് ഡ്രോണുകള്‍ വിക്ഷേപിക്കുകയും തുനീഷ്യന്‍ തുറമുഖമായ സീദി ബൂസഈദിന് പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളില്‍ കത്തുന്ന വസ്തുക്കള്‍ ഇടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബോട്ടുകളില്‍ അഗ്നിബാധയുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group