ദുബൈ– യുദ്ധത്തിൽ തകർന്ന ഗാസയിൽ യുഎഇ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയായ ലൈഫ് ലൈൻ പ്രോജക്ടിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. പദ്ധതി വിലയിരുത്താൻ യുഎഇയുടെ സാങ്കേതിക സംഘം ഗസ്സയിലെത്തി. കോസ്റ്റൽ മുനിസിപ്പാലിറ്റീസ് വാട്ടർ യൂട്ടിലിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റഫ അതിർത്തിയിലെ ഈജിപ്‌തിൽ യുഎഇ നിർമിച്ച കുടിവെള്ള സംസ്കരണ പ്ലാന്റിൽനിന്ന് തെക്കൻ ഗാസയിലെ അൽമവാസി വരെ 7 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈനാണ് സ്ഥാപിക്കുന്നത്.
ഈ പദ്ധതിയിലൂടെ, വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ട ഏകദേശം ആറ് ലക്ഷം ഗാസയിലെ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാനാകും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായതായും ഉടൻ കുടിവെള്ള വിതരണം ആരംഭിക്കുമെന്നും സാങ്കേതിക വിദഗ്ധർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group