Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് – അഡ്വ.എസ് മുഹമ്മദ്‌
    • ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷി ഇസ്രായിലിനെയും അമേരിക്കയെയും പിന്തരിപ്പിച്ചെന്ന് ഇറാന്‍
    • സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ഡെലിവറി സേവനങ്ങൾക്ക് പെര്‍മിറ്റ് നിര്‍ബന്ധം; വ്യവസ്ഥകൾ ഇങ്ങനെ
    • ഖത്തർ അമീറിന് ഗൾഫ് രാജ്യങ്ങളുടെ ഐക്യദാർഢ്യം: മന്ത്രിമാർ ദോഹയിൽ
    • സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും ചർച്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്

    ഭരണമാറ്റം കുഴപ്പങ്ങൾ സൃഷ്ടിക്കും. അത്രയും കുഴപ്പങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 World Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    trump warns bircs on tariff
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ഭരണം മാറുന്നത് കുഴപ്പത്തിന് കാരണമാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റത്തിന്റെ ആവശ്യമില്ല. എല്ലാം എത്രയും വേഗം ശാന്തമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭരണമാറ്റം കുഴപ്പങ്ങൾ സൃഷ്ടിക്കും. അത്രയും കുഴപ്പങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

    അതിനിടെ, അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രക്ഷാ സമിതി അംഗങ്ങള്‍ക്ക് കത്ത് വിതരണം ചെയ്യണമെന്നും കൗണ്‍സിലിന്റെ ഔദ്യോഗിക രേഖയായി പുറത്തിറക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണം ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനി നല്‍കിയ കത്തില്‍ പറഞ്ഞു.

    വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണം തങ്ങളുടെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്. ഈ ആക്രമണത്തിന്റെ സ്വഭാവത്തിനും വ്യാപ്തിക്കും ആനുപാതികമായും യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായും നേരിട്ട് തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഖത്തര്‍ പറഞ്ഞു. യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ രക്ഷാ സമിതി നിറവേറ്റണം. മേഖല കൂടുതല്‍ അപകടകരമായ സംഘര്‍ഷത്തിലേക്ക് വഴുതിവീഴുന്നത് തടയാന്‍ മിഡില്‍ ഈസ്റ്റിലുടനീളം അടിയന്തരവും സമഗ്രവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രക്ഷാ സമിതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ഖത്തര്‍ ആവശ്യപ്പെട്ടു.

    ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran qatar Trump
    Latest News
    ഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് – അഡ്വ.എസ് മുഹമ്മദ്‌
    25/06/2025
    ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷി ഇസ്രായിലിനെയും അമേരിക്കയെയും പിന്തരിപ്പിച്ചെന്ന് ഇറാന്‍
    25/06/2025
    സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ഡെലിവറി സേവനങ്ങൾക്ക് പെര്‍മിറ്റ് നിര്‍ബന്ധം; വ്യവസ്ഥകൾ ഇങ്ങനെ
    25/06/2025
    ഖത്തർ അമീറിന് ഗൾഫ് രാജ്യങ്ങളുടെ ഐക്യദാർഢ്യം: മന്ത്രിമാർ ദോഹയിൽ
    25/06/2025
    സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും ചർച്ച നടത്തി
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.