ഡാലസ്– ഒളിമ്പിക്സ് താരം ഷാ’കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ. തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്.
ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും റിച്ചാർഡ്സൺ കോൾമാനെ തള്ളുകയും ഹെഡ്‌ഫോൺ എറിയുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. എന്നാൽ ശാരീരികമായ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഇരുവരും നിഷേധിച്ചു. കോൾമാൻ കേസെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group