ബെയ്ജിങ്– ബ്രഹ്‌മപുത്ര നദിയില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ച് ചൈന. ടിബറ്റിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിത്തടുത്തുള്ള നിങ്ചിയിലാണ് പദ്ധതി ആരംഭിച്ചത്. 16,700 കോടി ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന അണക്കെട്ടില്‍ അഞ്ച് വൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ യാങ്‌സി നദിയില്‍ സ്ഥിതിചെയ്യുന്ന ‘ ത്രീ ഗോര്‍ജസ് ഡാം’ പിന്നിലാക്കുന്നതാണ് ബ്രഹ്‌മപുരിയിലേത്. വര്‍ഷം 300 ബില്യണ്‍ കിലോവാള്‍ട്ടില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് (ഏകദേശം 30 കോടി ആളുകളുടെ ഉപയോഗത്തിന്) റിപ്പോര്‍ട്ട്.
ബ്രഹ്‌മപുത്ര ഹിമാലയന്‍ നിരകളിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പുള്ള വലിയ മലയിടുക്കുകളിലായിട്ടാണ് അണക്കെട്ട് നിര്‍മാണം നടത്തുന്നത്. അരുണാചലില്‍ പ്രവേശിച്ചതിനു ശേഷം നദി ഒഴുകുന്നത് ബംഗ്ലാദേശിലേക്കാണ് ഒഴുകുന്നത്. പിന്നീട് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്ന് പതിക്കുന്നു. അണക്കെട്ട് നിര്‍മാണം നടത്തുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമാണെന്നും തുടര്‍ചയായി ഭൂചലനം ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈനയുടെ മറുപടി. ഭൂമിയിലെ ഏറ്റവും ആഴമേറിയ മലയിടുക്കുകളിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. 2024 ഡിസംബറിലാണ് പദ്ധതി അംഗീകരികാരം ലഭിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഭൂകമ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ ആവശ്യമില്ലെന്നാണ് ഡിസംബറില്‍ ചൈന ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യയും ബ്രഹ്‌മപുത്ര നദിയില്‍ ഡാം നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട്.