Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • മേലിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വേണം; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്
    • ഇസ്രായിലിൽ 24 മണിക്കൂറിനിടെ 179 പേർക്ക് പരിക്ക്
    • മുന്നറിയിപ്പ് ലഭിച്ചാൽ പുറത്തിറങ്ങരുത്, അൽ ഖർജ് ഗവർണറേറ്റിന്റെ അടിയന്തര സന്ദേശം
    • എണ്ണയിൽ നിന്നുള്ള ലാഭത്തേക്കാൾ തനിക്ക് പ്രധാനം ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതാണെന്ന് ട്രംപ്
    • മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ടവരുടെ ചോരയക്ക് പകരം ചോദിക്കും- ഇറാൻ പരമോന്നത നേതാവിൻ്റെ ആദ്യ പ്രതികരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/07/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച പരിക്കേറ്റ മറ്റൊരു സൈനികന്‍ മരിച്ചതിനു പിന്നാലെയാണ് ഗാസയില്‍ ഏറ്റുമുട്ടലില്‍ ഇന്ന് രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടത്.

    നമ്മുടെ മൂന്ന് വീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്കും നമ്മുടെ എല്ലാ ബന്ദികളുടെയും തിരിച്ചുവരവിനും വേണ്ടിയാണ് അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് – ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് ട്വിറ്ററില്‍ പറഞ്ഞു. ഗോലാനി ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ച 20 ഉം 22 ഉം വയസ്സുള്ള രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ കവചിത വാഹനം പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രായിലി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തുരങ്കത്തില്‍ നിന്ന് പുറത്തുന്നുവന്ന ആയുധധാരി പൊട്ടിച്ച ബോംബാണ് സ്ഫോടനത്തിന് കാരണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് നടന്ന മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും റിസര്‍വിസ്റ്റും ഗുരുതരമായി പരിക്കേറ്റതായി സൈന്യം പറഞ്ഞു.


    2023 നവംബര്‍ 27 ന് ഗാസയില്‍ കരയാക്രമണം ആരംഭിച്ച ശേഷം 462 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 1,219 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സിവിലിയന്മാരായിരുന്നെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ 59,821 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മേലിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വേണം; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്
    13/03/2026
    ഇസ്രായിലിൽ 24 മണിക്കൂറിനിടെ 179 പേർക്ക് പരിക്ക്
    13/03/2026
    മുന്നറിയിപ്പ് ലഭിച്ചാൽ പുറത്തിറങ്ങരുത്, അൽ ഖർജ് ഗവർണറേറ്റിന്റെ അടിയന്തര സന്ദേശം
    12/03/2026
    എണ്ണയിൽ നിന്നുള്ള ലാഭത്തേക്കാൾ തനിക്ക് പ്രധാനം ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതാണെന്ന് ട്രംപ്
    12/03/2026
    മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ടവരുടെ ചോരയക്ക് പകരം ചോദിക്കും- ഇറാൻ പരമോന്നത നേതാവിൻ്റെ ആദ്യ പ്രതികരണം
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.