റോം ∙ എൻജിനിൽ തീപടർന്നതിനെ തുടർന്ന് കോണ്ടോർ എയർലൈൻസ് വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം പറക്കുന്നതും വലത് എൻജിനിൽ തീപടർന്നതും വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നു.
ഗ്രീസിലെ കോർഫുവിൽ നിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് ഏകദേശം 36,000 അടി ഉയരത്തിൽ 273 യാത്രക്കാരെയും എട്ട് ജീവനക്കാരെയും വഹിച്ചുകൊണ്ട് പറക്കുന്നതിനിടെയാണ് ബോയിംഗ് 757 വിമാനത്തിന്റെ എൻജിനിൽ തീപടർന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡി.ഇ. 3665-ാം നമ്പർ ഫ്ലൈറ്റിലെ യാത്രക്കാർ ഭയചകിതരായി. വൈകാതെ വിമാനം തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group