ദുബൈ– ഗാസയിലെ ദുരിതത്തിലാഴ്ന്ന ജനങ്ങൾക്കായി വീണ്ടും യുഎഇയുടെ സഹായഹസ്തം.ഗാസയുടെ ആകാശങ്ങളിൽ ആവശ്യ വസ്തുക്കളുമായി യുഎഇ വിമാനങ്ങളെത്തി. മരുന്നും, ഭക്ഷണവുമുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളാണ് എയർഡ്രോപ്പ് വഴി ഗാസയിലേക്കെത്തിച്ചത്.
എയർഡ്രോപ്പിങ്ങിനു പുറമെ 40 ട്രക്കുകളിലായി ആവശ്യവസ്തുക്കളും ഗാസയിലേക്കെത്തിച്ചിട്ടുണ്ട്. നന്മയുടെ പക്ഷികൾ എന്ന് പേരിട്ട ദൗത്യത്തിൻ്റെ ഭാഗമായാണ് യുഎഇ സഹായമെത്തിച്ചത്. കരമാർഗം തടസ്സപ്പെടുന്ന മേഖലകളിലേക്കാണ് പ്രധാനമായും വിമാനങ്ങളിലൂടെ സഹായങ്ങൾ എത്തിച്ചുക്കൊണ്ടിരിക്കുന്നത്.
ജോർദാൻ, ഫ്രാൻസ്, ജർമനി, ബെൽജിയം, കാനഡ എന്നിവയുടെ സഹകരണത്തോടെയാണ് ഈ അന്താരാഷ്ട്ര ദൗത്യപരിപാടി മുന്നോട്ടുപോയത്.ഇതുവരെ 69 വിമാനമിഷനുകൾ വഴി ആകെ 3,829 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഗസ്സയിലേക്ക് അയച്ചതായി യുഎഇ അധികൃതർ അറിയിച്ചു.