Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായിലിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ബെൽജിയം കക്ഷി ചേർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Belgium
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേഗ് – ഗാസ മുനമ്പിൽ ഇസ്രായിൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ബെൽജിയം കക്ഷി ചേർന്നതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. എന്നാൽ ഈ നീക്കം ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങളെ ബെൽജിയം പിന്തുണക്കുന്നുവെന്നോ ഇസ്രായിലിനെ പ്രതിരോധിക്കുന്നുവെന്നോ അർഥമാക്കുന്നില്ല. മറിച്ച്, കേസിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര നിയമത്തിന്റെ വ്യാഖ്യാനം അവർ വാഗ്ദാനം ചെയ്യും.

    ബ്രസീൽ, അയർലൻഡ്, ബൊളീവിയ, കൊളംബിയ, ലിബിയ, സ്‌പെയിൻ, മെക്‌സിക്കോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം യു.എന്നിന്റെ പരമോന്നത കോടതിക്ക് മുമ്പാകെ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രതിരോധ ആക്രമണത്തിനും ഇസ്രായിൽ ഗാസയിൽ ആക്രമണം ആരംഭിച്ച് നാല് മാസങ്ങൾക്ക് ശേഷം, 2024 ജനുവരിയിൽ പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ, വംശഹത്യയുടെ നിർവചനത്തിൽ പെടുന്ന ഏതെങ്കിലും പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ഫലസ്തീനികൾക്കെതിരെ പരിഹരിക്കാനാവാത്ത ദോഷം വരുത്താനുള്ള യഥാർഥവും ആസന്നവുമായ അപകടസാധ്യത ഉണ്ടെന്ന് കോടതി മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മനുഷ്യത്വപരമായ സഹായം ഗാസയിലേക്ക് അനുവദിക്കാനും വംശഹത്യക്കുള്ള പ്രേരണ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ഇസ്രായിലിനെ നിർബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി താൽക്കാലിക ഉത്തരവുകൾ പുറപ്പെടുവിച്ചു. നിയമപരമായി ബാധകമായ സ്വഭാവം ഉണ്ടായിരുന്നിട്ടും ഈ ഉത്തരവുകൾ പാലിക്കാൻ ഇസ്രായിൽ വിസമ്മതിച്ചു.

    സെപ്തംബറിൽ, ബെൽജിയവും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഫലസ്തീൻ രാഷ്ട്രത്തിനുള്ള ബെൽജിയത്തിന്റെ നിയമപരമായ അംഗീകാരം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കാരണം ഈ വിഷയത്തിൽ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഫലസ്തീൻ സർക്കാരിൽ നിന്ന് ഹമാസിനെ ഒഴിവാക്കണമെന്ന് ബെൽജിയം ആവശ്യപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Belgium Gaza international court Isreal Genocide
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version