ബെൽജിയം- ഭാവി വധുവിനെ കാണാൻ 500 മൈലുകൾ താണ്ടിയെത്തിയ കാമുകനെ സ്വീകരിച്ചത് യുവതിയുടെ ഭർത്താവ്. ബെൽജിയത്തുനിന്നാണ് അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ പ്രണയവാർത്ത എത്തിയത്. മൈക്കൽ എന്ന് പേരുള്ള യുവാവാണ് 500 മൈലുകൾ താണ്ടി ഭാവി ഭാര്യയും ഫ്രഞ്ച് മോഡലുമായ സോഫി വൗസെലോഡിനെ കാണാൻ എത്തിയത്. എന്നാൽ മോഡലിന്റെ വീട്ടിൽ അവരെ കാത്തിരുന്നത് 38 വയസ്സുള്ള അവരുടെ ഭർത്താവ് ഫാബിയൻ ബൗസെലോഡായിരുന്നു. വിചിത്രമായ കണ്ടുമുട്ടൽ ബൗസെലോഡ് തന്നെ വീഡിയോയിൽ പകർത്തി.
“ഒരാൾ എന്റെ ഡോർബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ ഞാൻ സോഫി വൗസെലോഡിന്റെ ഭാവി ഭർത്താവാണ് എന്ന് അയാൾ അവകാശപ്പെട്ടു. ശരി ഞാനാണ് ഇപ്പോഴത്തെ ഭർത്താവ് എന്ന് ഞാൻ പറഞ്ഞു. എന്നാൽ അപ്പോഴും മൈക്കൽ തന്റെ അതിശയകരമായ അവകാശവാദത്തിൽ ഉറച്ചുനിന്നു.
എനിക്ക് ഈ മനുഷ്യനോട് വളരെ സഹതാപം തോന്നുന്നു… വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക. ഇത് യഥാർത്ഥമാണെന്ന് കാണിക്കാനും എല്ലാവരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെടാനുമാണ് ഞാൻ ഈ വീഡിയോ പങ്കിടുന്നത്. നിങ്ങൾ നിങ്ങളെ തന്നെ കാത്തുസൂക്ഷിക്കുക എന്ന അടിക്കുറിപ്പോടെ സോഫി വൗട്ടമിൻ വീഡിയോ പങ്കിട്ടു. പിന്നീട് മൈക്കലിന് സംഭവത്തിന്റെ യഥാർത്ഥ്യം ബോധ്യമായി. തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച മൈക്കൽ, ആരോ തന്നെ സമർത്ഥമായി പറ്റിച്ചതായും അവൾ ഒരു വൃത്തികെട്ട തന്ത്രം കളിച്ചുവെന്നും പറയുന്നതും വീഡിയോയിൽ കേൾക്കാം. മുൻ മിസ് ലിമോസിനും മിസ് ഫ്രാൻസ് 2007 ലെ ഫസ്റ്റ് റണ്ണറപ്പുമായ വൗസെലോഡ് എന്ന പേരിൽ ഓൺലൈനിൽ താനുമായി ചാറ്റു ചെയ്ത ഒരാൾക്ക് 35,000 ഡോളർ അയച്ചതായും മൈക്കൽ വിശദീകരിച്ചു.