അല്‍മാട്ടി. അസര്‍ബൈജാനിലെ അഖ്താവു സിറ്റിയില്‍ വിമാനം തകര്‍ന്നു വീണ് 39 പേര്‍ കൊല്ലപ്പെട്ടു. 28 യാത്രക്കാരെ രക്ഷപ്പെടുത്തി. ബകുവില്‍ നിന്നും ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് 62 യാത്രക്കാരുമായി പുറപ്പെട്ട അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്.
അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഗ്രോസ്‌നിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അഖ്താവുവിലേക്ക് വഴിതിരിച്ചുവിട്ട വിമാനം അടിയന്തിര ലാന്‍ഡിങ്ങിനായി റിക്വസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ അഖ്താവു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ വച്ച് താഴേക്ക് പതിക്കുകയായിരുന്നു. പക്ഷിക്കൂട്ടം വിമാനത്തില്‍ ഇടിച്ചതായി പ്രാഥമിക റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുമൂലമുണ്ടായ സാങ്കേതിക തകരാറാകാം ദുരന്തത്തിനിടയാക്കിയതെന്നാണ് നിഗമനം.