Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 29
    Breaking:
    • മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി മുഹമ്മദാലി ഹാജി അന്തരിച്ചു
    • മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
    • ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ
    • യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ
    • ജൂത ആഘോഷത്തിന്റെ പേരിൽ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2026 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- ബ്രിട്ടനിലെ ഫെയർഫോർഡിലുള്ള റോയൽ എയർഫോഴ്‌സ് (ആർ.എ.എഫ്) താവളത്തിന് നേരെ ഉണ്ടായ ആക്രമണ ശ്രമങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ലണ്ടനിലെ ഇറാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ആരോപണം ഔദ്യോഗികമായി നിഷേധിച്ചത്.
    ഇറാനെതിരെ ആക്രമണങ്ങൾ നടത്താൻ അമേരിക്ക ഉപയോഗിച്ച ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആരോപിച്ച് അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ ബ്രിട്ടീഷ് ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഇറാനാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ലണ്ടനിൽ താമസിക്കുന്ന 23നും 25നും ഇടയിൽ പ്രായമുള്ള അഞ്ച് ബ്രിട്ടീഷ് പൗരന്മാരാണ് ഭീകരവിരുദ്ധ നിയമപ്രകാരം കസ്റ്റഡിയിലുള്ളത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആർ.എ.എഫ് ഫെയർഫോർഡിലേക്ക് മൂന്ന് വലിയ വെളുത്ത വാനുകൾ എത്തിയതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ ലക്ഷ്യമിട്ടിരുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകൾ വയലുകളിലൂടെ ഓടുന്നത് കണ്ട കർഷകരാണ് വിവരം പോലീസിനെ അറിയിച്ചത്.
    അറസ്റ്റിലായവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇപ്പോൾ ഊഹങ്ങൾ ഒന്നും പറയുന്നില്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബി.ബി.സിയോട് പറഞ്ഞു. ബ്രിട്ടനെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്താനുള്ള ഇറാൻ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ആക്രമിക്കുന്ന ഇറാൻ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ ഫെയർഫോർഡിലെ യു.എസ് ബോംബറുകൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ, ഈ താവളം തങ്ങളുടെ നിയമാനുസൃത ലക്ഷ്യമായിരിക്കുമെന്ന് കഴിഞ്ഞ ജൂലൈയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
    സംഭവത്തെ തുടർന്ന് വ്യോമതാവളത്തിന് ചുറ്റും 400 മീറ്റർ സുരക്ഷാ ചുറ്റളവ് തീർക്കുകയും 85 വീടുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. താവളത്തിന് മുന്നിൽ ബോംബ് നിർമാർജന റോബോട്ടുകളെയും സായുധ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ബ്രിട്ടനിലെ മറ്റ് യു.എസ് താവളങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Royal Air Force
    Latest News
    മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി മുഹമ്മദാലി ഹാജി അന്തരിച്ചു
    28/09/2026
    മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
    28/09/2026
    ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ
    28/09/2026
    യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ
    28/09/2026
    ജൂത ആഘോഷത്തിന്റെ പേരിൽ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.