ജിദ്ദ – ബെയ്റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്ററിനു നേരെ ഇസ്രായിലിന്റെ ശക്തമായ വ്യോമാക്രമണം. ദിവസങ്ങള്‍ക്കു മുമ്പ് ഹിസ്ബുല്ലയും ഇസ്രായിലും കനത്ത ഏറ്റുമുട്ടല്‍ ആരംഭിച്ച ശേഷം ഇസ്രായില്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമാണ് ഇന്നുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ദക്ഷിണ പ്രാന്തപ്രദേശത്തെ പിടിച്ചുകുലുക്കി തുടരെത്തുടരെ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണത്തില്‍ ഹിസ്ബുല്ല കേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഹിസ്ബുല്ലയുടെ മെയിന്‍ ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തിലൂടെ ഹിസ്ബുല്ല നേതാവ് ഹസന് നസ്റല്ലയെ വധിക്കാനുള്ള ഇസ്രായിലിന്റെ ശ്രമം വിഫലമായതായി ലെബനീസ് മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണത്തിലൂടെ ഹസന് നസ്റല്ലയെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ ആറു കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.