യുനൈറ്റഡ് നേഷന്‍സ് – യുഎസ് വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് ഇസ്രായില്‍-ഹമാസ് യുദ്ധത്തില്‍ മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ചൊവ്വാഴ്ച പരാജയപ്പെട്ടു.
അറബ് രാജ്യങ്ങള്‍ക്ക് വേണ്ടി അള്‍ജീരിയ മുന്നോട്ട് വച്ച ഇസ്രായില്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും പുതിയ പ്രമേയത്തില്‍ വോട്ടുചെയ്യാന്‍ 15 രാജ്യങ്ങളുടെ കൗണ്‍സില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. പ്രമേയം ‘അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍’ ആവശ്യപ്പെട്ടു.
പ്രമേയത്തിന് അനുകൂലമായി 13 വോട്ടുകള്‍ ലഭിച്ചു. യു.കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു, എന്നാല്‍ യു.എസ് വീറ്റോ രേഖപ്പെടുത്തിയതിനാല്‍ പ്രമേയം അംഗീകരിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group