Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ ഒരു ഡിസ്ട്രിക്ട് അപ്പാടെ തകര്‍ന്നു
    • ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു
    • വ്യോമാക്രമണം; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
    • ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വ്യോമാക്രമണം; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 World Gulf Iran Israel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ മൂലം ലോകത്ത് ഏറ്റവുമധികം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടക്കുന്ന വിമാനത്താവളമായ ദുബൈ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നതിനാല്‍ ആഗോള വ്യോമ ഗതാഗതം താറുമാറായി. സമീപ വര്‍ഷങ്ങളില്‍ വ്യോമയാന മേഖലക്കുണ്ടായ ഏറ്റവും വലിയ പ്രഹരങ്ങളില്‍ ഒന്നാണിത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് കാരണമായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗള്‍ഫില്‍ വര്‍ധിച്ച അനിശ്ചിതത്വത്തിനിടയില്‍, യു.എ.ഇയിലെ ദുബൈ, അബുദാബി, ഖത്തറിലെ ദോഹ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ട്രാന്‍സിറ്റ് എയര്‍പോര്‍ട്ടുകള്‍ കര്‍ശനമായി നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്തു. മിഡില്‍ ഈസ്റ്റില്‍ വ്യോമ മേഖലയുടെ ഭൂരിഭാഗവും അടച്ചിട്ടിരുന്നു.
    ഇറാനെതിരെ ഞായറാഴ്ച വീണ്ടും ആക്രമണം നടത്തിയതായി ഇസ്രായില്‍ അറിയിച്ചു.

    അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ പ്രതികാര വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് ദുബൈക്ക് സമീപവും ദോഹയിലും തുടര്‍ച്ചയായി രണ്ടാം ദിവസവും വലിയ സ്‌ഫോടനങ്ങള്‍ കേട്ടു. ഇറാന്‍ ആക്രമണങ്ങളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചു. അബുദാബി, കുവൈത്ത് വിമാനത്താവളങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. ശനിയാഴ്ച ഇറാനില്‍ അമേരിക്ക നടത്തിയ ആദ്യ ആക്രമണം മുതല്‍ മിഡില്‍ ഈസ്റ്റിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഫ്‌ളൈറ്റ് അവെയര്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതിന്റെ ആഘാതം മിഡില്‍ ഈസ്റ്റിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യോമഗതാഗതത്തിന്റെ കവലയിലാണ് ദുബൈയും അയല്‍ രാജ്യമായ ഖത്തറിലെ ദോഹയും സ്ഥിതി ചെയ്യുന്നത്. സൂക്ഷ്മമായി ഷെഡ്യൂള്‍ ചെയ്ത കണക്റ്റിംഗ് ഫ്‌ളൈറ്റ് നെറ്റ്വര്‍ക്കുകള്‍ വഴി യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ ദുബൈ, ദോഹ എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നു. ഈ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് ലോകമെമ്പാടുമുള്ള വിമാന സര്‍വീസ് ഷെഡ്യൂളുകളെ ബാധിച്ചു.

    ഇത് ഉപഭോക്താക്കളെ മാത്രമല്ല, എല്ലായിടത്തും വിമാന ജീവനക്കാരെയും വിമാനങ്ങളെയും ബാധിച്ചതായി വ്യോമയാന വിശകലന വിദഗ്ധന്‍ ജോണ്‍ സ്ട്രിക്ലാന്‍ഡ് പറഞ്ഞു. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിമാനക്കമ്പനികള്‍ അടച്ചിട്ടതോ നിയന്ത്രിതമോ ആയ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് ദൂരവും ഇന്ധനച്ചെലവും വര്‍ധിപ്പിക്കുന്നു. ഇറാന്‍, ഇറാഖ് വിമാന റൂട്ടുകളുടെ തടസ്സം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം വിമാനക്കമ്പനികളെ ആ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാക്കിയതിനു ശേഷം ഇറാന്‍, ഇറാഖ് വിമാന റൂട്ടുകള്‍ കൂടുതല്‍ പ്രാധാന്യം നേടിയിരുന്നു.

    പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടം മൂലമുമുള്ള അപകടസാധ്യതകളും മിഡില്‍ ഈസ്റ്റിലെ വ്യോമാതിര്‍ത്തി അടച്ചിടലും വിമാന കമ്പനികളെ ഇടുങ്ങിയ റൂട്ടുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്ന് ഫ്‌ലൈറ്റ്‌റാഡാര്‍24 ലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇയാന്‍ പെചെനിക് പറഞ്ഞു. വാണിജ്യ വ്യോമയാന വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ദീര്‍ഘകാല തടസ്സത്തിനുള്ള സാധ്യതയാണ് ഏറ്റവും വലിയ ആശങ്ക. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം വ്യോമാതിര്‍ത്തി അടച്ചിടുന്ന നിലയിലേക്ക് മൂര്‍ഛിക്കുന്നത് യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള യാത്രക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇയാന്‍ പെചെനിക് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air services Gulf iran -usa-israel conflict
    Latest News
    മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു
    01/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ ഒരു ഡിസ്ട്രിക്ട് അപ്പാടെ തകര്‍ന്നു
    01/03/2026
    ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു
    01/03/2026
    വ്യോമാക്രമണം; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
    01/03/2026
    ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version