മഡാസ്ക്കർ: ആഫ്രിക്കയിലെ മഡാസ്ക്കറിൽ കോഴിക്കോട് മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുള്ള അസീസ് ( 22 ) ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അത്താഴം കഴിച്ചു കിടന്ന അബ്ദുള്ള ഓഫീസിൽ എത്താതെ ആയപ്പോൾ ബിസിനസ് പാർട്ണർ സാജിദ് റൂമിൽ വന്നു നോക്കിയപ്പോൾ മരണം സംഭവിച്ചിരുന്നു.
ആഫ്രിക്കയിലെ മഡാസ്കറിൽ പത്തു മാസം മുൻപാണ് അബ്ദുള്ള ബിസിനസ് ആവശ്യർത്ഥം എത്തിയത്. സൗദി ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ മുതിർന്ന നേതാവായ പിതാവ് അബ്ദുൽ അസീസ് ദമാമിലെ തസ്സ്ലാത് ഗ്രുപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജറാണ്.
മരണപ്പെടുന്നതിന്റെ തലേദിവസം അസീസുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോട് കൂടി മൃതദേഹം നാട്ടിൽ എത്തുമെന്ന് അബ്ദുല്ലയുടെ പാർട്ണർ സാജിദ് പാലക്കാട് പറഞ്ഞു. ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും ഉള്ള കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.