ഗാസ – രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ. 1,69,961 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവസാന 24 മണിക്കൂറിനിടെ 17 പേരുടെ മൃതദേഹങ്ങളും പരിക്കേറ്റ എഴുപതിലേറെ പേരെയും ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചു. ഇപ്പോഴും തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരക്കണക്കിന് രക്തസാക്ഷികള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group