Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ കാലാവധിയില്‍ കൃത്രിമം നടത്തിയ സ്ഥാപനം അടപ്പിച്ചു
    • സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ്
    • മൂന്ന് വർഷം മുമ്പ് കാണാതായ ഗൾഫ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു: പ്രതി പിടിയിൽ
    • വേശ്യാവൃത്തി: നജ്‌റാനിൽ വിദേശ യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ
    • സലാലയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 25-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    200 കോടി ആളുകൾ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നു: ഊർജ ദാരിദ്ര്യം പരിഹരിക്കണമെന്ന് സൗദി മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലോകത്ത് 200 കോടിയിലേറെ ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിയന്നയില്‍ ഒമ്പതാമത് ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു. ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.


    നമ്മളെല്ലാവരും ഒരു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് നാം ഓര്‍ക്കണം. നമ്മളില്‍ ഒരാളുടെ നിലനില്‍പ്പ് എല്ലാവരുടെയും അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ഊര്‍ജ മേഖലാ പരിവര്‍ത്തനം സമഗ്രമായിരിക്കണം, ആരെയും ഒഴിവാക്കരുത്. ഊര്‍ജ ദാരിദ്ര്യം പരിഹരിക്കാന്‍ നമുക്ക് ധാര്‍മികവും മാനുഷികവുമായ കടമയുണ്ട്. വിജയകരമായ ഊര്‍ജ പരിവര്‍ത്തനത്തിലേക്കുള്ള പാത ഡാറ്റ, സാങ്കേതികവിദ്യ, എല്ലാ ഊര്‍ജ സ്രോതസ്സുകളുടെയും സ്വീകാര്യത എന്നിവയെ അടിസ്ഥാനമാക്കി വഴക്കമുള്ളതും യാഥാര്‍ഥ്യബോധമുള്ളതും ആയിരിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ലോകത്തിന് ഊര്‍ജ സ്രോതസ്സുകളുടെ വിശാലമായ മിശ്രിതം ആവശ്യമാണ്. പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വ്യാപിച്ചിട്ടുണ്ടെങ്കിലും ഗതാഗത, ഘന വ്യവസായ മേഖലകളിലും വികസ്വര സമ്പദ്വ്യവസ്ഥകളുടെ വികസനത്തിലും എണ്ണയും വാതകവും അവശ്യ ഘടകങ്ങളായി തുടരും. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ ആയിരം കോടിയിലെത്തുമെന്നും ഊര്‍ജ ആവശ്യകത 50 ശതമാനം തോതില്‍ വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍, പുനരുപയോഗ ഊര്‍ജ ഉല്‍പാദനത്തിലെ വികാസത്തോടൊപ്പം എണ്ണയും വാതകവും പ്രധാന ഘടകങ്ങളായി ഉള്‍പ്പെടുത്തിയുള്ള വിശാലമായ ഊര്‍ജ സ്രോതസ്സുകള്‍ ലോകത്തിന് ആവശ്യമാണ്.


    ഊര്‍ജ ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ ലോകം നടപടിയെടുക്കേണ്ടതുണ്ട്. ഊര്‍ജ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഉടനീളം സര്‍ക്കാരുകളുമായി ഇടപഴകി സൗദി സംഘം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജ പരിവര്‍ത്തനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കരുത്. ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങള്‍ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdulaziz bin Salman Energy Poverty opec seminar Saudi arabia
    Latest News
    കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ കാലാവധിയില്‍ കൃത്രിമം നടത്തിയ സ്ഥാപനം അടപ്പിച്ചു
    15/07/2025
    സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ്
    15/07/2025
    മൂന്ന് വർഷം മുമ്പ് കാണാതായ ഗൾഫ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു: പ്രതി പിടിയിൽ
    15/07/2025
    വേശ്യാവൃത്തി: നജ്‌റാനിൽ വിദേശ യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ
    15/07/2025
    സലാലയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 25-ന്
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.