മലപ്പുറം– കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ പ്രതിഷേധിച്ച് റോഡ് നിര്‍മാണ കരാര്‍ കമ്പനിയുടെ കോഹിനൂറുള്ള ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാരും പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. കരാര്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടു കൂടെ പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. നെയിം ബാഡ്ജ് ഇല്ലാത്ത പോലീസുകാരന്‍ ആക്രമിച്ചെന്ന് യൂത്ത്‌കോണ്‍ഗ്രസ് ആരോപിച്ചു. സമരക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്റെ വിരല്‍ മുറിഞ്ഞു.
സമരം അവസാനിപ്പിച്ചെന്ന പറഞ്ഞ് പുറത്തേക്കിറങ്ങിയ പ്രവര്‍ത്തകര്‍ റോഡില്‍ വെച്ച് പോലീസുകാരുമായി വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാല്‍ മാന്യമായി പ്രതിഷേധിച്ചിരുന്ന പ്രവര്‍ത്തകരെ പോലീസുകാര്‍ മനപൂര്‍വം പ്രകോപിപ്പിക്കുകയായിരുന്നെന്ന് സമരക്കാര്‍ ആരോപിച്ചു. പിണറായിയുടെ പോലീസ് അസഭ്യം പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു.
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നേത്രത്വത്തില്‍ സംഘം സ്ഥലം സന്ദര്‍ശിക്കുകയോ മുഖ്യമന്ത്രിയോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ സന്ദര്‍ശിച്ചില്ലെന്ന വിഷയം അടക്കം ഉന്നയിച്ചായിരുന്നു പ്രതിഷേധം. മെയ് 19നാണ് മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. സംഭവത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ മലപ്പുറം തലപ്പാറയില്‍ ദേശീയ പാതയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും കാസര്‍കോട് സര്‍വീസ് റോഡ് ഇടിഞ്ഞു താഴുകയും ചെയ്തിരുന്നു.
ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും അനില്‍ കുമാറും കൂരിയാട് പാലം വേണമെന്ന് സര്‍ക്കാറിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടതായി പറഞ്ഞു. അപകടത്തെ കുറിച്ച് പഠിക്കാന്‍ എന്‍.എച്ച്.എ.ഐ മൂന്നംഗ വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മഴ പെയ്തിട്ടാണ് റോഡ് തകര്‍ന്നതെന്ന എന്‍.എച്ച്.എ.ഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.