നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാന്‍ തയാറാക്കിയ ഫ്‌ളോറിഡയിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുന്നു.
ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം 171 സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കുന്നതായി ചാരിറ്റി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. മെയ് അവസാനത്തോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന വഴികള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 500 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നു.