കാസര്‍കോട്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിത ജി നായര്‍ (42)നെതിരെ സോഷ്യല്‍ മീഡിയയില്‍ ജാതി, ലൈംഗിക അധിക്ഷേപം നടത്തിയ കാസര്‍കോട് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്, ഹോസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് (ബിഎന്‍എസ് 153 എ, ഐടി ആക്ട്) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍എസ്എസ് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന് കരിച്ചേരിയുടെ പരാതിയിലാണ് നടപടി.
കാസര്‍കോട് കലക്ടര്‍ കെ. ഇന്ബസേകര് ആണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്്. ‘പവി ആനന്ദാശ്രമം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പവിത്രന്, രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെ ജാതി അധിക്ഷേപവും അശ്ലീല, പരാമര്‍ശങ്ങളും നടത്തിയത്. ഈ പോസ്റ്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.
2024 സെപ്റ്റംബറില്‍, മുന്‍ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനെതിരെ ജാതി അധിക്ഷേപ പോസ്റ്റ് ഇട്ടതിന് പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു.