Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    • റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    • സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    • ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ 2,400ലേറെ പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Technology

    ടെസ്ലയുടെ റോബോട്ട്മനുഷ്യന്റെ ‘തല’ പോയി, പകരം ഇന്ത്യന്‍ തല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Technology Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    tesla optimus humanoid
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ വമ്പന്‍ മനുഷ്യറോബോട്ട് പദ്ധതിയായ ഒപ്റ്റിമസ് ഹ്യുമനോയ്ഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മിലന്‍ കൊവാക് കമ്പനിയില്‍ നിന്ന് രാജിവച്ചു. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളാണ് ഹ്യൂമനോയ്ഡ്. മസ്‌കിന്റെ നേതൃത്വത്തില്‍ ടെസ്ല ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന മേഖലയാണ് റോബോട്ടിക്‌സ്. ഒപ്റ്റിമസ് എന്ന ഹ്യൂമനോയ്ഡിനെ 2022ല്‍ ആദ്യമായി അവതരിപ്പിച്ചിരുന്നെങ്കിലും അത് ടെക്ക് ലോകത്തെ വലുതായൊന്നും ആശ്ചര്യപ്പെടുത്തിയിരുന്നില്ല.

    എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒപ്റ്റിമസ് ഹ്യൂമനോയ്ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത് മിക്കവരേയും അമ്പരിപ്പിച്ചിരുന്നു. ഒപ്റ്റിമസിന് ഒറ്റയ്ക്ക് വീട്ടു ജോലികളെല്ലാം ചെയ്യാന്‍ ശേഷിയുണ്ട്. അനായാസം ഡാന്‍സ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. എങ്കിലും ഇപ്പോഴും ഇവ ചില ജോലികള്‍ മനുഷ്യ നിയന്ത്രണത്തിലാണ് ചെയ്യുന്നതെന്ന റിപോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഒപ്റ്റിമസിന്റെ എഞ്ചിനീയറിങിന് ചുക്കാന്‍ പിടിച്ച മുഖ്യശില്‍പ്പി മിലന്‍ കൊവാക് കമ്പനി വിട്ടത് പുതിയ തിരിച്ചടിയായിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പകരക്കാരനായി ടെസ്ലയുടെ ഓട്ടോപൈലറ്റ് പദ്ധതിയുടെ തലവന്‍ ഇന്ത്യന്‍ വംശജനായ അശോക് എള്ളുസ്വാമി ഒപ്റ്റിമസ് പദ്ധതിയുടെ തലപ്പത്തെത്തുമെന്നാണ് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത് ടെസ്ലയുടെ തലപ്പത്തെ പ്രധാന മാറ്റങ്ങളിലൊന്നാകും. മുറ്റം വൃത്തിയാക്കല്‍, വസ്ത്ര അലക്കല്‍, പാത്രം കഴുകള്‍, അടിച്ചുവാരല്‍, പാചകം തുടങ്ങി എല്ലാ വീട്ടു ജോലികളും ചെയ്യുന്ന ഒരു പൂര്‍ണ വീട്ടുജോലിക്കാരനായി ഒപ്റ്റിമസിനെ പുറത്തിറക്കാനാണ് മസ്‌കിന്റെ പദ്ധതി. ഒരെണ്ണം സ്വന്തമാക്കണമെങ്കില്‍ 20,000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെ ചെലവിടേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കുന്നു. എങ്കിലും മിലന്‍ കൊവാകിന്റെ പെട്ടെന്നുള്ള പിന്മാറ്റം ഈ പദ്ധതിയുടെ ഭാവിയെ വീണ്ടും അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Humanoid Optimus robotics Tesla
    Latest News
    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    12/06/2025
    റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    12/06/2025
    സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    12/06/2025
    ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    12/06/2025
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ 2,400ലേറെ പേർ പിടിയിൽ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version