Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ബീഹാറിൽ ദസറ ആഘോഷം കഴിഞ്ഞു മടങ്ങവേ വന്ദേഭാരത് തട്ടി ; നാലു മരണം
    • മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    • പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Technology

    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ

    ലോകത്തിലെ ഏറ്റവും വലിയ ടെക് കോൺഫറൻസ് ആയ വിവ ടെകിൽ വെച്ച് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പരമാധികാരത്തിനായുള്ള നമ്മുടെ പോരാട്ടം എന്നാണ് സോവറീൻ Ai യെ വിശേഷിപ്പിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Technology Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nvidia mistral
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്- എഐ സാങ്കേതിക ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്. 2023 മുതൽ പരമാധികാര എഐ അഥവാ സോവറീൻ എഐ എന്ന ആശയം ഹുവാങ് പങ്കുവെച്ചിരുന്നുവെങ്കിലും യൂറോപ്പ്യൻ യൂണിയൻ ഇപ്പോൾ ഇത് ഏറ്റെടുത്തിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും ഭാഷ, അറിവ്, ചരിത്രം, സംസ്കാരം എന്നിവ വ്യത്യസ്തമാണെന്നും ഓരോ രാജ്യവും സ്വന്തം Ai വികസിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യണമെന്നുമാണ് ഹുവാങ് മുന്നോട്ട് വെച്ച സോവറീൻ എഐ കൊണ്ട് അർത്ഥമാക്കുന്നത്.

    കഴിഞ്ഞാഴ്ച ജെൻസൺ ഹുവാങ് യൂറോപ്പിലെ പ്രധാന ന​ഗരങ്ങളായ ലണ്ടൻ, പാരിസ്, ബർലിൻ തുടങ്ങിയ പ്രധാന രാജ്യങ്ങൾ സന്ദർശിക്കുകയും, പുതിയ പദ്ധതികൾ ആവിശ്കരിച്ചതായും പ്രമുഖ വാർത്താ മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സന്ദർശനത്തിലുടനീളം യൂറോപ്പിലെ എഐ യുടെ അടിസ്ഥാന സൗകര്യങ്ങളിലെ അഭാവവും, അമേരിക്ക, ചൈന മുതലായ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള എഐ യുടെ മന്ദ​ഗതിയിലുള്ള വളർച്ചയെയും പ്രധാനമാക്കിയാണ് സന്ദർശനം നടത്തിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Watch Jensen Huang deliver a live keynote at #GTCParis to kick off VivaTech 2025, revealing the next phase of AI computing—from agentic systems to AI factories. ➡️ https://t.co/gwXll5XUe4#VivaTech pic.twitter.com/PzY9IlEqdm

    — NVIDIA (@nvidia) June 11, 2025

    ബുധനാഴ്ച പാരിസ് സന്ദർശിച്ചതിന് ശേഷം ഹുവാങ് പറഞ്ഞതിങ്ങനെയാണ്; “ഞങ്ങളിവിടെ ബില്ല്യണുകൾ നിക്ഷേപിക്കുകയാണ്, പക്ഷേ യൂറോപ്പ് വേ​ഗത്തിൽ എഐ യിലേക്ക് മാറേണ്ടതുണ്ട്”. കഴിഞ്ഞ തിങ്കളാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ, “ഒരു എഐ സ്വീകർത്താവ് ആകുന്നതിനു പകരം ഒരു എഐ നിർമ്മാതാവാകാൻ”, ആ​ഗോളതലത്തിൽ കമ്പ്യൂട്ടിങ് ശക്തി വർദ്ധിപ്പിക്കാനായി ഒരു ബില്ല്യൺ പൗണ്ട് നിക്ഷേപിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെക് കോൺഫറൻസ് ആയ വിവ ടെകിൽ വെച്ച് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പരമാധികാരത്തിനായുള്ള നമ്മുടെ പോരാട്ടം എന്നാണ് വിശേഷിപ്പിച്ചത്. ജർമൻ കമ്പനിയായ ഡെച്ച് ടെലികോമുമായി എൻവിഡിയ പുതിയ എഐ ക്ലൗഡ് പ്ലാറ്റഫോം തുടങ്ങാൻ പദ്ധതിയുള്ളതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

    വൻകിട പദ്ധതികൾ

    യൂറോപ്പ്യൻ കമ്പനികളുടെ എഐ ആവശ്യത്തിനായി ഫ്രെഞ്ച് കമ്പനിയായ മിസ്ട്രലുമായി ചേർന്ന് എൻവി‍ഡിയ പുതിയ ഡാറ്റാ സെന്റർ രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ആദ്യഘട്ടത്തിൽ 18,000 എൻവിഡിയ ചിപ്സെറ്റ് ആവശ്യമായി വരും, പിന്നീട് ഇത് വർദ്ധിപ്പിക്കാനും പദ്ധതി ഉണ്ട്. ഇതിനുപുറമേ, യൂറോപ്പ്യൻ യൂണിയൻ യുഎസ് കമ്പനികളെ അധികം ആശ്രയിക്കാതെ 20 ബില്ല്യൺ കോടി മുതൽ മുടക്കിൽ എഐ ജി​ഗാഫാക്ടറീസ് തുടങ്ങാൻ പദ്ധതിയുള്ളതായും അറിയിച്ചിരുന്നു.

    യൂറോപ്പിൽ, പരമാധികാര എഐ ക്ക് പിന്തുണ ലഭിച്ചാൽ ടെക് ലോകത്ത് വൻ മാറ്റങ്ങൾ ആവും ഉണ്ടാവുക. ആഭ്യന്തര ക്ലൗഡ് ദാതാക്കൾ, AI സ്റ്റാർട്ടപ്പുകൾ, ചിപ്പ് നിർമ്മാതാക്കൾ എന്നിവർക്ക് പുതിയ സർക്കാർ ഫണ്ടിംഗിൽ നിന്നും ഇൻ-റീജിയൻ ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള മാറ്റത്തിൽ നിന്നും നേട്ടമുണ്ടാകും. രാജ്യങ്ങൾ സാങ്കേതിക പരമായി സ്വാതന്ത്ര്യം നേടുന്നതോടൊപ്പം എൻവിഡിയ ചിപ്സെറ്റുകളുടെ വിൽപ്പനയും ആവശ്യകതയും ഉറപ്പിക്കുക എന്നതും എൻവിഡിയ ക്ക് പദ്ധതി ഉണ്ട്.

    ചിലവുകളും തടസ്സങ്ങളും

    മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പിൽ വൈദ്യുതി നിരക്ക് കൂടുതലാണ്. എഐ ഡാറ്റാ സെന്ററിന് യൂറോപ്പിന്റെ 3% വൈദ്യുതി ആവശ്യമായി വരും, എഐ സാങ്കേതിക വിദ്യ വളർന്നാൽ അനുപാതികമായി ചിലവ് കൂടും. കൂടാതെ, യൂറോപ്പിലെ വൈദ്യുതി ക്ഷാമവും, ആവശ്യകതയും വളരെ കൂടുതലായിതനാൽ വൈദ്യുതി വിതരണം പ്രയാസമായി വരും.

    ഫ്രെഞ്ച് കമ്പനിയായ മിസ്ട്രൽ ഇതിനോടകം 1 ബില്ല്യൺ ഡോളർ ഇത്തരം പദ്ധതികൾക്കായി സമാഹരിച്ചിട്ടുണ്ട്. എന്നാൽ വൻകിട കമ്പനികൾ ആയ ആമസോൺ മൈക്രോസോഫ്റ്റ് പോലുള്ളവ 10 മില്ല്യൺ ഡോളറാണ് വൻകിട പദ്ധതികൾക്കായി മാറ്റിവെക്കാർ യൂറോപ്പിൽ ആർക്കാണ് അത്രയും തുക മുടക്കാനാകുക എന്ന് എൻവിഡിയ യുടെയും മിസ്ട്രലിന്റെയും പങ്കാളിയായ കാപ്ജെമിനിയുടെ ചീഫ് ഇന്നൊവേഷൻ ഓഫീസറായ പാസ്കൽ ബ്രെയ്ർ ചോദിക്കുന്നത്. “നമ്മൾ ഒന്നും ചെയ്യരുതെന്ന് ഇതിന് അർത്ഥമില്ല എന്നാൽ, എപ്പോഴും ഒരു വിടവ് ഉണ്ടാകും എന്ന വസ്തുതയെ പറ്റി കുറിച്ച് ബോധവാന്മാരാകണം”, “മിക്കപ്പോഴും അത് മിസ്ട്രലോ മറ്റുള്ളവയോ അല്ല, മിസ്ട്രലും മറ്റുള്ളവയുമാണ്” എന്നും പാസ്കൽ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    European Union France Mistral NVIDIA soverign ai
    Latest News
    ബീഹാറിൽ ദസറ ആഘോഷം കഴിഞ്ഞു മടങ്ങവേ വന്ദേഭാരത് തട്ടി ; നാലു മരണം
    03/10/2025
    മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    03/10/2025
    പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    03/10/2025
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.