Browsing: Yemen

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.

ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്. അത് എന്തുതന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.

ഗോത്ര നേതാക്കളും താലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ(ചൊവ്വ) കാലത്ത് തുടരും.

വധശിക്ഷക്ക് വിധിച്ച ജൂൺ 16 എന്ന തീയതി മാറ്റി വെക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോർണി ജനറൽ സുപ്രീം കോടതി മുമ്പാകെ അറിയിച്ചു

സന്‍ആ – യെമനിലെ ഹൂത്തി മിലീഷ്യകള്‍ ആക്രമിച്ച എറ്റേണിറ്റി സി ചരക്ക് കപ്പലിലെ ശേഷിക്കുന്ന ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി മാരിറ്റൈം ഏജന്‍സികളായ ഡയപ്ലസും ആംബ്രെയും അറിയിച്ചു. കപ്പല്‍…

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ദയാധനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭര്‍ത്താവ് ടോമി

ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. അടിയന്തര ഇ‌ടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ആലത്തൂർ എം.പി കെ രാധാകൃഷ്ണൻ

ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.

യെമനി‍‍ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത.