Browsing: Transport

തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.

ജിദ്ദ – ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളുമായി ബസുകള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ കയറുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ണയിച്ചു. ഇതടക്കം യാത്രക്കാരുമായി ബന്ധപ്പെട്ട…

ജിദ്ദ-സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി. 1200 വാഹനങ്ങൾ പിടികൂടി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ്…