Browsing: Tourism

സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു

രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു

സെക്കണ്ടറി സ്‌കൂളില്‍ മൂന്നാം വര്‍ഷത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതില്‍ ഗുണപരമായ ചുവടുവെപ്പാണെന്ന് സൗദി മന്ത്രാലയം

ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു

ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും

ലോക വിനോ​ദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേ​​​ന്ദ്രങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി അബുദാബി ശൈഖ് സായി​ദ് മസ്ജിദ്

ഖത്തർ ടൂറിസത്തിന് കീഴിലെ വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററും വിനോദ സഞ്ചാര രംഗത്ത് ഒന്നിക്കുന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരിലുള്ള പുതിയ ഫലകം സ്ഥാപിച്ചതിനെ ചൊല്ലി ശക്തമായ രാഷ്ട്രീയ വിവാദം.

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.